തൊടുപുഴ • നഗരത്തില്‍ പെട്രോള്‍ പമ്പുടമയെയും ഭാര്യയെയും ആക്രമിച്ചു 1.70 ലക്ഷം രൂപയും സ്വര്‍ണാഭരണവും കവര്‍ന്ന കേസില്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേര്‍ അറസ്റ്റില്‍. ഒഡീഷ സ്വദേശി രാജ്കുമാര്‍ സത്ര(18), ഇയാളുടെ അടുത്ത ബന്ധു കൂടിയായ കൗമാരക്കാരന്‍ എന്നിവരാണു പിടിയിലായത്.
തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം കൃഷ്ണ വിലാസത്തില്‍ പ്രമുഖ്യ വ്യാപാരിയും, മൂവാറ്റുപുഴ റോഡില്‍ പ്രകാശ് പെട്രോള്‍ പമ്ബ് ഉടമയുമായ കെ. ബാലചന്ദ്രന്‍(58), ഭാര്യ ശ്രീജ(51) എന്നിവരെയാണു ഇൗ മാസം 13 ന് പുലര്‍ച്ചെ ഇതര സംസ്ഥാന തൊഴിലാളികളായ നാലംഗ സംഘം ആക്രമിച്ച് പണവും മറ്റും കവര്‍ന്നത്.
കേസിലെ രണ്ടു പേര്‍ ഒളിവിലാണെന്നു പൊലീസ് അറിയിച്ചു.ബാലചന്ദ്രന്റെ വീടിനു മുന്നിലെ ടൈല്‍സ് ഫാക്ടറിയിലെ പണിക്കാരായിരുന്നു പ്രതികളെന്നു പൊലീസ് പറഞ്ഞു.