ചെരിപ്പെറിഞ്ഞ സംഭവത്തില്‍ ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി

191

സിതാപുര്‍: തനിക്കെതിരായ ചെരിപ്പെറിഞ്ഞ സംഭവത്തില്‍ ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി രംഗത്ത്. റോഡ്ഷോയോടനുബന്ധിച്ച്‌ നടത്തിയ പൊതുസമ്മേളനത്തിലാണ് വിഷയത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നത്.ഞാന്‍ ജീപ്പില്‍ സഞ്ചരിക്കുമ്ബോഴാണ് ചെരിപ്പേറ് നടന്നത്. എന്നാല്‍ അത് എന്റെ ദേഹത്ത് കൊണ്ടിട്ടില്ല. എന്റെ സമീപത്ത് നിന്ന ആളുടെ മേല്‍ കൊണ്ടു. ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും എനിക്കൊന്നേ പറയാനുള്ളു. നിങ്ങള്‍ എത്രചെരിപ്പുകള്‍ വേണമെങ്കിലും എനിക്ക് നേരെ എറിഞ്ഞോളു, ഞാനൊരിക്കലും പിന്നോക്കം പോകില്ല.ഞാന്‍ നിങ്ങളെ ഭയപ്പെടുന്നില്ല, രാഹുല്‍ പറഞ്ഞു.നിങ്ങളുടെ വിദ്വേഷമാണ് നിങ്ങളുടെ കുഴപ്പമെന്നും താന്‍ ഐക്യത്തിലും സ്നേഹത്തിലുമാണ് വിശ്വസിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.ഉത്തര്‍പ്രദേശിലെ സിതാപുരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു രാഹുല്‍ ഗാന്ധിക്ക് നേരെ ചെരിപ്പേറ് നടന്നത്. രാഹുലിന് നേരെ ചെരിപ്പെറിഞ്ഞ ആളെ അപ്പോള്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY