ന്യൂഡല്‍ഹി • വിമാനത്തില്‍ പഴകിയ ഭക്ഷണം വിളമ്പിയതിന് എയര്‍ ഇന്ത്യ യാത്രക്കാരിക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടു. മഹാരാഷ്ട്ര ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവു ശരിവച്ചാണു ജസ്റ്റിസ് അജിത് ഭാരിഹോക് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
മുംബൈയില്‍നിന്നു ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ വിളമ്ബിയ ഭക്ഷണം മോശമായതിന്റെ പേരില്‍ യാത്രക്കാരി മാലതി മധുകര്‍ പഹാഡെയാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. ജില്ലാ ഉപഭോക്തൃ ഫോറം വിധിച്ച 15,000 രൂപയുടെ നഷ്ടപരിഹാരം ഒരുലക്ഷം രൂപയായി ഉയര്‍ത്തിയതു സംസ്ഥാന കമ്മിഷനാണ്. ഇതിനെതിരെ എയര്‍ ഇന്ത്യ ദേശീയ ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കുകയായിരുന്നു.