ചെവി കടിച്ചു മുറിച്ച തെരുവ്നായയെ പരിക്കേറ്റയാള്‍ അടിച്ചു കൊന്നു

200

തിരൂര്‍: ചെവി കടിച്ചു മുറിച്ച തെരുവ്നായയെ പരിക്കേറ്റയാള്‍ അടിച്ചു കൊന്നു. കണ്ണൂരില്‍ നടന്ന സംഭവത്തില്‍ പെരിന്തല്ലൂര്‍ കുരിക്കള്‍പടി സ്വദേശി പ്രഭാകരനെയാണ് തെരുവ് നായ ആക്രമിച്ചത്. തുടര്‍ന്ന് പ്രഭാകരന്‍ നായയെ തല്ലിക്കൊന്നു. ശരീരമാസകലം കടിയേറ്റ് ഇയാള്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കണ്ണൂര്‍ ഐക്കരയില്‍ ആന്‍സ ഹോട്ടലിലെ പാചകക്കാരനായ ഈ 63 കാരന്‍ ജോലികഴിഞ്ഞ് കടയില്‍ നിന്നും കുരിക്കള്‍പടിയിലെ വീട്ടിലേക്ക് മടങ്ങുന്പോള്‍ ആയിരുന്നു നായയുടെ ആക്രമണത്തിനിരയായത്. തുടയില്‍ ആദ്യം കടിച്ചപ്പോള്‍ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ നായ ചെവി കടിച്ചുപറിക്കുകയായിരുന്നു.കൈക്കും കാലിനും ശരീരത്തും കടിയേറ്റതിനെ തുടര്‍ന്ന് പ്രഭാകരന്‍ നായയെ തല്ലിക്കൊല്ലുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാളെ തിരൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കുകയും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു.

NO COMMENTS

LEAVE A REPLY