തിരൂര്‍• ചമ്രവട്ടം പാതയില്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ച ശേഷം നിര്‍ത്താതെ അമിത വേഗതയില്‍ വന്ന കാര്‍ തട്ടി ബൈക്ക് യാത്രികന് മരിച്ചു. കൂട്ടായി സ്വദേശി അബ്ദുല്‍ ഖാദര്‍ മുസല്യാര്‍(52) ആണു മരിച്ചത്. തിരൂര്‍ ഭാഗത്തു നിന്നും വന്ന കാര്‍ കെജി പടിയില്‍ വച്ച് മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു.നിര്‍ത്താതെ കുതിച്ച കാറിനെ ചിലര്‍ മറ്റു വാഹനത്തില്‍ പിന്തുടര്ന്നു. ചമ്രവട്ടം പെരുന്തല്ലൂരില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാര്‍ വയലിലേക്കു മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും പരുക്കേറ്റു.