ബിര്‍മിങ്ബഹാം: വിദ്യാര്‍ഥികളെ സപ്തംബര്‍ 11 ലെ ഭീകരാക്രമണ ദൃശ്യം കാണിക്കാത്തതിന് ബ്രിട്ടനില്‍ മുസ്ലിം അധ്യാപികയെ പുറത്താക്കി.ബിര്‍മിങ്ഹാമിലെ ഹേര്‍ട്ലാന്‍ഡ്സ് അക്കാദമിയില്‍ നിന്നാണ് അധ്യാപികയായ സുറിയാബിയെ പുറത്താക്കിയത്. 9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രണത്തിന്റെ ഗ്രാഫിക് വീഡിയോ കുട്ടികളെ കാണിക്കുന്നത് എതിര്‍ത്തതാണ് സുറിയാബിയെ പുറത്താക്കാന്‍ കാരണം.’11 ഉം 12 ഉം വയസ്സായ കുട്ടികളെ ഭീതിപ്പെടുത്തന്നാണ് വീഡിയോയിലെ ദൃശ്യങ്ങള്‍. ലോക വ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളില്‍ നിന്ന് ആളുകള്‍ താഴേക്ക് ചാടി ആത്മഹത്യ ചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കാണുന്നത് കുട്ടികളുടെ മനസ്സുകളെ വല്ലാതെ ബാധിക്കും എന്നുള്ളതും കൊണ്ടാണ് ഇത് കാണിക്കാന്‍ വിസമ്മതിച്ചതെന്നാണ് സുറിയാബിയുടെ വാദം.
അതേ സമയം മതപരമായ വേര്‍തരിവിന്റെ ഭാഗമാണ് തന്റെ പുറത്താക്കലെന്നും തന്നെ അന്യായമായി പുറത്താക്കിയ സകൂള്‍ അധികൃതരുടെ നടപടിക്കെതിരെ നിയമപരമായി നേരിടുമെന്നും അവര്‍ പറഞ്ഞു.
ഇത്തരം വീഡിയോകള്‍ കൗമാരക്കാരായ വിദ്യാര്‍ഥികളെ കാണിക്കുന്നത് അവരെ അക്രമികളാക്കാനെ ഉപകരിക്കൂ. ഞാന്‍ ക്ലാസിലേക്ക് കയറി വരുമ്ബോള്‍ കുട്ടികളെ വീഡിയോ കാണിക്കുന്നത് കണ്ട് ഉടന്‍ ഇതിനെ എതിര്‍ക്കുകയാണുമുണ്ടായത്.അപ്പോള്‍ തന്നെ റഫറി വിസിലടിച്ച് പുറത്താക്കുന്ന പോലെ ഒരന്വേഷണവും നടത്താതെ തന്നെ പുറത്താക്കിയെന്നും സുറിയാബി ആരോപിച്ചു. 24 കാരിയായ സുറിയാബി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ബിരുദധാരിയാണ്.