റാഗിങ് ഭയന്ന് കുസാറ്റ് വിദ്യാര്‍ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു

186

കൊച്ചി• റാഗിങ് ഭയന്ന് കുസാറ്റ് വിദ്യാര്‍ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു. കോഴിക്കോട് സ്വദേശി മുഹമ്മദ് ഷെറിനാണ് കൈഞരമ്ബു മുറിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് വിദ്യാര്‍ഥിയിപ്പോള്‍. മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ അധ്യാപകരുടെ മുന്നില്‍വച്ച്‌ മര്‍ദിച്ചു. എസ്‌എഫ്‌ഐ പഠിപ്പുമുടക്കിയ ദിവസം ക്ലാസില്‍ പോയതിനായിരുന്നു മര്‍ദനം. പരാതി നല്‍കിയാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. മുഹമ്മദ് ഷെറിന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY