തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പോകുന്നവര്‍ക്കെതിരെ നടപടിയെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ സര്‍ക്കുലര്‍. അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നടപടി.പൊതുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് അതിനുള്ളില്‍ കുട്ടികളെ ഇരുത്തി വാഹനം ലോക്ക് ചെയ്ത് പോവുകയും അപകടമുണ്ടാവുകയും ചെയ്യുന്നത് പതിവായതോടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ സര്‍ക്കുലര്‍.ഇക്കഴിഞ്ഞ ജൂലായില്‍ സമാനമായ രണ്ട് അപകടങ്ങള്‍ എറണാകുളത്തും തൃശ്ശൂരും നടന്നിരുന്നു. ഇത്തരം അശ്രദ്ധ മൂലം കുട്ടികള്‍ക്ക് ശ്വാസം കിട്ടാതെ മരണം വരെ സംഭവിക്കാവുന്നതാണ്. വാഹനത്തിന്റെ എഞ്ചിന് ഓണാക്കി എസി പ്രവര്‍ത്തിപ്പിച്ച് പോകുമ്ബോള്‍ കുട്ടികള്‍ ഹാന്റ് ബ്രേക്ക് റിലീസ് ചെയ്യാനോ ഗിയറിടാനോ ഉള്ള സാധ്യതയുണ്ട്. ഇതും അപകടമുണ്ടാക്കും.ഇത്തരം അഞ്ച് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹനവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. മുതിര്‍ന്നവരുടെ വാഹന ഉപയോഗത്തിലുള്ള ഈ അശ്രദ്ധ അപകടകരമായ വാഹന ഉപയോഗമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ആനന്ദകൃഷ്ണന് പുറത്തിറക്കിയ സര്‍ക്കുലറിലുണ്ട്