തിരുവനന്തപുരം• വര്‍ഷം തോറും പത്തു ശതമാനം വീതം മദ്യവില്‍പനശാലകള്‍ പൂട്ടണമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം മന്ത്രിസഭ മരവിപ്പിച്ചു. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യഷാപ്പുകള്‍ക്കും പുതിയ തീരുമാനം ബാധകമാണ്. പുതിയ മദ്യനയം വരുംവരെ തല്‍സ്ഥിതി തുടരാനാണ് ധാരണ. ഇതോടെ, യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയപ്രകാരമുള്ള തീരുമാനം നടപ്പാകില്ലെന്ന് ഉറപ്പായി. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തിദിനത്തിലാണ് മദ്യവില്‍പനശാലകള്‍ പൂട്ടേണ്ടിയിരുന്നത്.