നാഗ്പൂരില്‍ മുഖംമൂടിധാരികള്‍ പട്ടാപ്പകല്‍ 30 കിലോ സ്വര്‍ണ്ണം കവര്‍ന്നു

177

നാഗ്പുര്‍ (മഹാരാഷ്ട്ര): സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം 30 കിലോ സ്വര്‍ണവും മൂന്നുലക്ഷം രൂപയും കവര്‍ന്നു. പട്ടാപ്പകല്‍ ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ആയിരുന്നു കവര്‍ച്ച. 9 കോടിയോളം രൂപയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.കവര്‍ച്ച നടത്തിയവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പണം കടമെടുക്കുന്നതിനുവേണ്ടി ഉപഭോക്താക്കള്‍ പണയംവച്ച സ്വര്‍ണമാണ് കവര്‍ന്നത്. നാഗ്പൂരില്‍ അടുത്തിടെ നടക്കുന്ന വലിയ കവര്‍ച്ചയാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് സംഘവും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.കവര്‍ച്ച നടത്തിയവര്‍ക്കുവേണ്ടി പോലീസ് വ്യാപകമായ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച്‌ വരികയാണ്

NO COMMENTS

LEAVE A REPLY