കൊച്ചി: സര്‍ക്കാരിന്‍റെ മദ്യനയം ടൂറിസംമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നു കെ.ടി.ഡി.സി. ചെയര്‍മാന്‍ എം. വിജയകുമാര്‍. ഇതുമൂലം കേരളത്തിന് ലഭിക്കേണ്ട ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മദ്യനയം മാറ്റുന്ന കാര്യത്തില്‍ അന്തിമവാക്ക് മുഖ്യമന്ത്രിയുടേതാണ്. ഇക്കാര്യത്തില്‍ പോസിറ്റീവായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.