ചെന്നൈ: ചെന്നൈയില്‍ 50 തെരുവുനായ്ക്കളെ ജീവനോടെ ചുട്ടുകൊന്നു. ചെമ്മരിയാടുകളെയും ആടുകളെയും തെരുവുനായ്ക്കള്‍ നിരന്തരം ആക്രമിക്കുന്നുവെന്ന കാരണത്താലാണ് ഇങ്ങനെയൊരു നടപടിയെന്ന് നാട്ടുകാര്‍. ഭക്ഷണത്തില്‍ വിഷം വച്ച് നായ്ക്കളെ മയക്കിയാണ് ജീവനോടെ ചുട്ടത്.ചെന്നൈയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ മേല്‍മരുവത്തൂരില്‍ കീഴമൂര് ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസികളില്‍ ഒരാള്‍ ഇതേക്കുറിച്ച് മൃഗസ്നേഹിയായ പി അശ്വതിനെ അറിയിച്ചു. ഇയാളുടെപരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. അശ്വതിന്റെ പരാതിയെ തുടര്‍ന്ന് മുരളി, മുത്തു, മുരുഗദോസ്, ജീവ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.അശ്വത് പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
ഇതേത്തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്. ചില നായ്ക്കള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നില്ല. പിന്നീട് അശ്വതാണ് ഇവയെ പൂര്‍ണമായും കത്തിച്ചത്.