മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ജാമ്യം

142

ഗുവാഹത്തി: ആര്‍എസ്‌എസിനെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ആര്‍എസ്‌എസിന്റെ പ്രത്യയശാസ്ത്രത്തോട് എന്നും തനിക്ക് എതിര്‍പ്പാണെന്നും മാനനഷ്ടക്കേസ് കാരണം നിലപാട് മാറ്റില്ലെന്നും രാഹുല്‍ഗാന്ധി അറിയിച്ചു. ആര്‍എസ്‌എസിനെ അപമാനിച്ചുവെന്ന് കാണിച്ച്‌ സംഘടനാ പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ജാമ്യമെടുത്തതിനു ശേഷം ആസാമിലെ ഗുവാഹത്തിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ കേസ് വന്നത് കൊണ്ട് തന്റെ നിലപാട് മാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.രാജ്യത്തെ പാവപ്പെട്ടവര്‍ക്കും കര്‍ഷകരുടെ അവകാശങ്ങള്‍ക്കും തൊഴിലില്ലാത്ത യുവാക്കള്‍ക്കും വേണ്ടി പോരാടുന്നത് കൊണ്ടാണ് തനിക്കെതിരെ ആര്‍എസ്‌എസ് ഇത്തരത്തില്‍ കേസുകളുമായി വരുന്നതെന്നും ഇന്ത്യയെ വിഭജിക്കാനാണ് ആര്‍എസ്‌എസിന്റെ നീക്കമെന്നും രാഹുല്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY