കൊച്ചി: ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, പാകിസ്താന് തിരിച്ചടി നല്‍കേണ്ടത് അനിവാര്യമായിരുന്നുവെന്ന് മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി. പാക് അധീന കശ്മീരിലെ ഭീകരരുടെ സങ്കേതത്തിലേക്ക് ആക്രമണം നടത്തിയ ജവാന്മാരെ എകെ ആന്റണി അഭിനന്ദിച്ചു.നമ്മുടെ ധീരജവാന്മാര്‍ നടത്തിയ ത്യാഗത്തെ അഭിനന്ദിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തെ പൂര്‍ണമായും പിന്തുണക്കുന്നുവെന്നും ആന്റണി പറഞ്ഞു. എല്ലാ ക്ഷമക്കും ഒരു പരിധിയുണ്ട്. കുറേ കാലമായി പാകിസ്താന്‍ പരിശീലിപ്പിക്കുന്ന ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുകയും ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുകയും ചെയ്യുന്നു.പത്താന്‍കോട്ടിലും ഇപ്പോള്‍ ഉറിയിലും ആക്രമണം നടത്തിയിരിക്കുന്നു. ഇന്ത്യന്‍ മണ്ണില്‍ ഭീകരര്‍ ആക്രമണം തുടരുകയാണ്. തിരിച്ചടി അനിവാര്യമാണ്. ഇത്രയും വിജയകരമായ ഓപ്പറേഷന്‍ മുന്‍പ് ഉണ്ടായിട്ടില്ലെന്നും ആന്റണി പറഞ്ഞു. ഇന്ത്യയെ നിരന്തരം പ്രകോപിപ്പിക്കുമ്ബോഴും സംയമനം പാലിച്ചു.ഒരു യുദ്ധമുണ്ടായാലുള്ള പ്രശ്നങ്ങള്‍ അറിയാവുന്നത് കൊണ്ടാണ് ഇരു രാജ്യത്തെയും ജനങ്ങളുടെ സുരക്ഷയെ കരുതി സൈന്യം കടുത്ത നടപടികളിലേക്ക് പോവാതിരുന്നത്. പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്ബുകള്‍ ആക്രമിച്ചുവെന്ന് ചീഫ് മിലിട്ടറി ഓഫീസര്‍ രണ്‍ബീര്‍ സിംഗിന്റെ വാക്കുകള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കായി സൈന്യം സജ്ജമാണെന്ന ആത്മവിശ്വാസ്യം തരുന്നതാണ്.
ഇതാദ്യമായാണ് നിയന്ത്രണരേഖ മറികടന്ന് ഒരു ആക്രമണം ഇന്ത്യ നടത്തിയിരിക്കുന്നത്. ഇന്ത്യയില്‍ വീണ്ടുമൊരു ആക്രമണം നടത്താന്‍ തീവ്രവാദികളെ അനുവദിക്കില്ലെന്നുള്ള മുന്നറിയിപ്പാണ് പാകിസ്താന് നല്‍കിയിരിക്കുന്നത്.
പാക് സൈന്യം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള പദ്ധതികള്‍ നടത്തുന്നുണ്ടെന്നും തീവ്രവാദികളും നുഴഞ്ഞ് കയറ്റത്തിന് ശ്രമിക്കുന്നുണ്ടെന്നുമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം ക്യാമ്ബുകളില്‍ മിന്നലാക്രമണം നടത്തിയത്. ഇരുപതിലേറെ നുഴഞ്ഞുകയറ്റ ശ്രമങ്ങളെയാണ് സൈന്യം രാജയപ്പെടുത്തിയത്. മുപ്പതോളം തീവ്രവാദികളെ വധിച്ചതയാണ് വിവരം.