ലണ്ടന്‍ • യൂറോപ്പ ലീഗില്‍ ഇന്റര്‍ മിലാന് വീണ്ടും തോല്‍വി. സ്പാര്‍ട്ട പ്രാഗിനോട് 3-1നാണ് ഇറ്റാലിയന്‍ പ്രതാപികള്‍ തോറ്റത്. കഴിഞ്ഞ വാരം ഇസ്രയേല്‍ ക്ലബ് ഹാപോള്‍ ബീര്‍ ഷേവയോടും ഇന്റര്‍ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിലെ രണ്ടു മല്‍സരങ്ങള്‍ കൂടി കൂടുമ്ബോള്‍ തുടര്‍ച്ചയായ നാലാം തോല്‍വി.ഇന്ററിനെപ്പോലെ ചാംപ്യന്‍സ് ലീഗിലേക്കു യോഗ്യത നേടാനാകാതെ പോയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സോര്യയെ 1-0നു തോല്‍പിച്ചു. സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചാണ് വിജയഗോള്‍ നേടിയത്. മൂന്നു ഗോളുകള്‍ക്കു വഴിയൊരുക്കി ഫ്രാന്‍സെസ്കോ ടോട്ടി താരമായ കളിയില്‍ എഎസ് റോമ റുമാനിയന്‍ ക്ലബ് എഫ്സി അസ്ട്രയെ 4-0വനു തകര്‍ത്തു വിട്ടു.ഫിയൊറന്റീന, സെനിത്, ക്രാസ്നോദര്‍ എന്നിവര്‍ വന്‍ജയം കുറിച്ചു.അസര്‍ബെയ്ജാന്‍ ക്ലബ് ക്വാരബാഗിനെ ഫിയൊറന്റീന തകര്‍ത്തത് 5-1ന്. സെനിത് എഇസഡിനെ 5-0നു മുക്കി. ക്രാസ്നോദറിനെതിരെ മരിയോ ബലോറ്റെല്ലിയുടെ ഗോള്‍ നീസിനെ രക്ഷിച്ചില്ല. തോല്‍വി 2-5ന്.