പെരുമ്പാവൂർ∙ പ്രായപൂർത്തിയാവും മുൻപേ വിവാഹിതനായ ഇയാൾ ഇരുപതാം വയസ്സിൽ 38 വയസ്സുള്ള ഒരു സ്ത്രീയെക്കൂടി വിവാഹം കഴിച്ചു. ബംഗാളിയായ ഭാര്യയോടൊപ്പം പെരുമ്പാവൂരിൽ താമസിച്ചിട്ടുണ്ട്. അവരെ നാട്ടിലേക്കു പറഞ്ഞയച്ചശേഷമാണ് രണ്ടാമത്തെ വിവാഹം കഴിച്ചത്.
ഒരുവർഷമായി ജിഷയെ പരിചയമുള്ള അമീറുൽ ലൈംഗിക താൽപര്യത്തോടെ പല തവണ ഇവരുടെ വീടിനു സമീപം പതുങ്ങി നിന്നിട്ടുണ്ട്. കൊലപാതകം നടന്ന ഏപ്രിൽ 28നു തലേന്നു രാത്രിയിലും ഇയാൾ ആ പരിസരത്തുണ്ടായിരുന്നു. മദ്യപിച്ചശേഷം അശ്ലീലചിത്രം കണ്ടതോടെയാണു ജിഷയുടെ വീട്ടിലേക്കു വീണ്ടും പോവാൻ തോന്നിയതെന്നും പ്രതി മൊഴിനൽകിയിട്ടുണ്ട്.