വാഷിങ്ടണ്‍: വാഷിങ്ടണിലായിരുന്ന ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി റിച്ചാഡ് വര്‍മ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങി.പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെത്തുടര്‍ന്നാണ് പെട്ടെന്നുള്ള മടക്കം.
നിലവിലുള്ള സാഹചര്യത്തില്‍ ചെയ്തുതീര്‍ക്കാന്‍ അടിയന്തര ഉത്തരവാദിത്വങ്ങളുള്ളതിനാലാണ് വര്‍മയുടെ മടക്കമെന്ന് യു.എസ്. വിദേശകാര്യവക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.