ആളൂരിന്‍റെ വെളിപ്പെടുത്തല്‍ പരിശോധിക്കും : ലോകനാഥ് ബെഹ്റ

284

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ അഡ്വ. ബി.എ ആളൂരിന്റെ വെളിപ്പെടുത്തില്‍ പരിശോധിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ. ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരാകാന്‍ തന്നെ ചുമതലപ്പെടുത്തിയത് മയക്കുമരുന്ന് മാഫിയയാണെന്ന മാതൃഭൂമി ന്യൂസിലൂടെയുള്ള ആളൂരിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു ഡി.ജി.പി.വെളിപ്പെടുത്തില്‍ ഗൗരവത്തോടെ കാണുന്നുവെന്നും ഗോവിന്ദച്ചാമിയുടെ മയക്കുമരുന്നു മാഫിയയുമായുള്ള ബന്ധം പരിശോധിക്കുമെന്നും ഡി.ജി.പി പറഞ്ഞു.
ഗോവിന്ദച്ചാമിയുടെ സാമ്ബത്തിക സ്രാതസിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് മനുഷ്യാവകാശകമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച്‌ ഉത്തരവ് ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും ഡി.ജി.പി വ്യക്തമാക്കി.
മുബൈയിലെ പനവേല്‍ മേഖലയില്‍ കവര്‍ച്ചയും മയക്കുമരുന്ന് വില്പനയും നടത്തുന്ന സംഘമാണ് ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാകാന്‍ തന്നെ ചുമതലപ്പെടുത്തിയതെന്നാണ് അഭിഭാഷകന്‍ ആളൂര്‍ ശനിയാഴ്ച വെളിപ്പെടുത്തിയത്. ഗോവിന്ദച്ചാമി മയക്കുമരുന്ന് മാഫിയയിലെ കണ്ണിയാണെന്നും ആളൂര്‍ പറഞ്ഞിരുന്നു.
സൗമ്യയുടെ മരണം നടന്ന് അഞ്ചുവര്‍ഷം പിന്നീടുമ്ബോഴാണ് വെളിപ്പെടുത്തല്‍. മയക്കുമരുന്ന് വില്പന ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായവര്‍ ഉള്‍പ്പെടുന്ന സംഘത്തില്‍ തമിഴ്നാട്, കേരളം, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ടെന്നും ആളൂര്‍ പറഞ്ഞു.ഇവര്‍ക്ക് വേണ്ടി നിരവധി കേസുകളില്‍ കോടതികളില്‍ ഹാജരായിട്ടുണ്ട്. കേസ് ഏല്‍പിക്കുന്ന ഘട്ടത്തില്‍ ഇക്കാര്യങ്ങള്‍ രഹസ്യമായി വെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കേസ് നടത്തിപ്പിന്റെ മുഴുവന്‍ ചെലവും തന്റെ ഫീസും സംഘം കൃത്യമായി നല്‍കിയിരുന്നു. ഗോവിന്ദച്ചാമി തീവണ്ടിയില്‍ കവര്‍ച്ചയും മയക്കുമരുന്ന് വില്പനയും നടത്തിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുന്ന ഘട്ടത്തിലും പനവേലിലുള്ള സംഘം തന്നെ സമീപിച്ചിരുന്നു. ഇവര്‍ ഇപ്പോഴും സജീവമാണ്. സൗമ്യയെ ഗോവിന്ദച്ചാമി മാനഭംഗപ്പെടുത്തിയിട്ടില്ല. മാനഭംഗം തെളിയിക്കാന്‍ പോലീസ് സമര്‍പ്പിച്ച രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും ആളൂര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY