തമിഴ്നാടിന് കാവേരി വെള്ളം കൊടുക്കേണ്ടെന്ന നിലപാടില്‍ ഉറച്ച്‌ കര്‍ണാടക

195

ബെംഗളൂരു: തമിഴ്നാടിന് കാവേരി വെള്ളം കൊടുക്കേണ്ടെന്ന നിലപാടില്‍ ഉറച്ച്‌ കര്‍ണാടക. കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ വിളിച്ച്‌ ചേര്‍ത്ത സര്‍വകക്ഷി യോഗത്തിന്റേതാണ് തീരുമാനം. കാവേരി മാനേജ്മെന്റ് ബോര്‍ഡില്‍ പങ്കാളികളാവേണ്ടെന്നും യോഗത്തില്‍ തീരുമാനിച്ചതായി സിദ്ദരമായ്യ പറഞ്ഞു.ഒക്ടോബര്‍ ആറ് വരെ കര്‍ണാടകം 6000 ക്യൂസെക്സ് കാവേരി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്നായിരുന്നു സുപ്രീംകോടതി ആവശ്യപ്പെട്ടത്. ഇതിനിടെ കേന്ദ്രം കാവേരിമാനേജ്മെന്റ് ബോര്‍ഡും രൂപീകരിച്ചിരുന്നു.കര്‍ണാടകത്തിന് കേന്ദ്രത്തില്‍ നിന്ന് നീതി ലഭിക്കുന്നില്ല എന്ന് പറഞ്ഞ്കൊണ്ട് ജനതാദള്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന എച്ച്‌.ഡി ദേവഗൗഡ കര്‍ണാക വിദാന്‍സഭയിക്ക് മുന്നിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നിരാഹര സമരവും തുടങ്ങിയിട്ടുണ്ട്.
പ്രശ്നപരിഹാരത്തിനായി കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗവും പരാജയപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY