കൊച്ചി: ആഗോളതീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സിന് കേരളത്തിലും ശാഖ. ”അന്‍സാര്‍ ഉള് ഖലീഫ” എന്ന പേരിലാണ് ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ കേരളഘടകം പ്രവര്‍ത്തിക്കുന്നതെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി.കണ്ണൂര്‍ കനകമലയില്‍ ഞായറാഴ്ച നടത്തിയ റെയ്ഡില്‍ കസ്റ്റഡിയിലെടുത്തത് അന്‍സാര്‍ ഉള് ഖലിഫയുടെ നേതാക്കളെ ആയിരുന്നു. സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്യാനും, ചില പ്രധാനവ്യക്തികളെ അപായപ്പെടുത്താനും പദ്ധതി തയ്യാറാക്കാനാണ് ഇവര്‍ കനകമലയില്‍ ഒത്തുകൂടിയത്.
കൊച്ചിയില്‍ പൊതുയോഗത്തിലേക്ക് വാഹനമിടിച്ചു കയറ്റാന്‍ പദ്ധയിട്ടത് കനകമലയില്‍ പിടിയിലായവരാണെന്ന ഞെട്ടിക്കുന്ന വിവരവും എന്‍ഐഎ സംഘം ഇപ്പോള്‍ പുറത്തു വിട്ടിട്ടുണ്ട്.ഞായറാഴ്ച ഉച്ചയോടെ കണ്ണൂരിലെ കനകമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് കോഴിക്കോട്ടെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലേക്ക് കൊണ്ടു വന്നു. വൈകിട്ടോടെ ഇവരെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും
ഐഎസ് ഭീകരതയ്ക്ക് സഹായംനല്കി എന്നു സംശയിക്കുന്ന എട്ടുപേരെയാണ് ദേശീയ അന്വേഷണ ഏജന്‍സി കേരളത്തില്‍നിന്നും കോയമ്ബത്തൂരില്‍ നിന്നുമായി ഞായറാഴ്ച അറസ്റ്റുചെയ്തത്. കണ്ണൂര്‍ ജില്ലയിലെ പാനൂരിനടുത്ത് കനകമലയില്‍നിന്നും അഞ്ചു പേരേയും കോഴിക്കോട് കുറ്റ്യാടിയില്‍ നിന്നും ഒരാളേയുമാണ് എന്‍ഐഎ സംഘം ഇന്നലെ കസ്റ്റഡിയില്‍ എടുത്തത്.കശുമാവിന് തോട്ടത്തില്‍ രഹസ്യകൂടിക്കാഴ്ച നടത്തുമ്ബോഴാണ് കനകമലയില്‍ അഞ്ചുപേരും പിടിയിലായത്. കണ്ണൂര്‍ അണിയാരം സ്വദേശി മന്‍സീദ് (ഒമര്‍ അല്‍ ഹിന്ദി), കോയമ്ബത്തൂര്‍ സ്വദേശി അബു ബഷീര്‍ (റഷീദ്), തൃശ്ശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദ് ടി. (യൂസഫ്), മലപ്പുറം സ്വദേശി സഫ്വാന് പി., കോഴിക്കോട് സ്വദേശി ജാസിം എന്‍.കെ. എന്നിവരാണ് അറസ്റ്റിലായത്.ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കുറ്റ്യാടി വളയന്നൂര്‍ സ്വദേശി റാംഷാദ് (ആമു)പിടിയിലായത്. കുറ്റ്യാടിയില്‍ നിന്ന് മറ്റൊരാളെക്കൂടി കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. കേരള പോലീസിനുപുറമേ, ഡല്‍ഹി, തെലങ്കാന പോലീസും അന്വേഷണത്തില്‍ പങ്കാളികളായി.
അബു ബഷീര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച രാത്രി കോയമ്ബത്തൂര്‍ ഉക്കടം ജി.എം.നഗറില്‍നിന്ന് നവാസ് (24), മുഹമ്മദ് റഹ്മാന് (26) എന്നിവരെ പിടികൂടിയത്.ഐ.എസ്സില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന 21 പേരുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ ഭാഗമായാണ് എന്‍.ഐ.എ. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ തിരച്ചില്‍ നടത്തിയത്.ഭീകരാക്രമണം നടത്തുന്നതിനുവേണ്ടി കേരളത്തിലെയും തമിഴ്നാട്ടിലെയും യുവാക്കള്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിക്കുന്നുവെന്ന വ്യക്തമായ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എന്‍.ഐ.എ. കണ്ണൂരില്‍ തിരച്ചിലിനെത്തിയത്.എന്‍.ഐ.എ. ചെന്നൈ യൂണിറ്റ് ഐ.ജി. അനുരാജ് തങ്കിന്റെ നേതൃത്വത്തിലുള്ള ആറുപേരാണ് ഞായറാഴ്ച 12.30ഓടെ കനകമലയിലെത്തി അഞ്ച് പേരെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈ, കോയമ്ബത്തൂര്‍, മലപ്പുറം എന്നിവിടങ്ങളിലും തിരച്ചില്‍ നടക്കുകയാണ്.