തിരുവനന്തപുരം• ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ കേരളം താവളമാക്കുന്നുവെന്ന വാര്‍ത്ത ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കുന്നതാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭീകരരെപ്പറ്റിയുള്ള മുന്‍ ധാരണ തിരുത്താന്‍ ഇതോടെ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുമെന്നാണു പ്രതീക്ഷ. ബിജെപിയെ നേരിടാനെന്ന വ്യാജേന മത തീവ്രവാദത്തെ ഇരു മുന്നണികളും പ്രോത്സാഹിപ്പിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. ബിജെപിയെ എതിര്‍ക്കേണ്ടതു രാജ്യ ദ്രോഹികളെ പിന്തുണച്ചു കൊണ്ടല്ലെന്ന് ഇരുമുന്നണികളും മനസ്സിലാക്കണം.പകല്‍ രാഷ്ട്രീയ പ്രവര്‍ത്തനവും രാത്രി ഭീകരവാദ പ്രവര്‍ത്തനവുമായി നടക്കുന്നവരെ അകറ്റി നിര്‍ത്താന്‍ മുന്നണികള്‍ തയാറാകണം.സിപിഎം ഭരണത്തില്‍ കേരളം ഭീകരവാദികള്‍ക്കു വളക്കൂറുള്ള മണ്ണായി മാറി. സംസ്ഥാനത്തുനിന്നു 21 പേര്‍ നാടുവിട്ട് ഐഎസില്‍ ചേര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടും ഗൗരവത്തോടെ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സംസ്ഥാനത്തു പലപ്പോഴായി ഉണ്ടായ ചെറുതും വലുതുമായ തീവ്രവാദ കേസുകളോടു മൃദു സമീപനം പുലര്‍ത്തിയ ഭരണ കക്ഷികളാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് ഉത്തരവാദികള്‍.പല കേസുകളിലും തുമ്ബുണ്ടാക്കാന്‍ പോലും മാറിമാറി ഭരിച്ചവര്‍ക്ക് ഇതുവരെ ആയിട്ടില്ല. പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതാണ് ഇതിനു കാരണം. മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ പോലും ഐഎസ് താവളമുണ്ടാക്കിയത് അറിയാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്. മത തീവ്രവാദികളുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയ പാര്‍ട്ടികള്‍ കേരളത്തോടു മാപ്പു പറയണമെന്നും കുമ്മനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.