തിരുവനന്തപുരം: യു.ഡി.എഫിന്‍റെ സ്വാശ്രയ സമരത്തിനെതിരെ ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. പ്രതിപക്ഷത്തിന്‍റെ സ്വാശ്രയ സമരം അര്‍ത്ഥമില്ലാത്തത് ആണെന്ന് വി.എസ് കുറ്റപ്പെടുത്തി. പ്രതിപക്ഷം സമരം നടത്തി സ്വയം പരിഹാസ്യരാവുകയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തെ അഴിമതി കഥകള്‍ പുറത്ത് വരുമെന്നതിനാലാണ് സമരമെന്നും വി.എസ് കുറ്റപ്പെടുത്തി. ഞായറാഴ്ച യു.ഡി.എഫ് അനുകൂല പ്രസ്താവന നടത്തി വി.എസ് വെട്ടിലായിരുന്നു. പ്രസ്താവന വിവാദമായപ്പോള്‍ വി.എസ് തിരുത്ത് നല്‍കുകയും ചെയ്തിരുന്നു.സ്വാശ്രയ സമരം കൂടുതല്‍ ശക്തമായി കൊണ്ടു പോകാന്‍ യു.ഡി.എഫ് തീരുമാനിച്ചതിന് പിന്നാലെയാണ് വി.എസിന്‍റെ പ്രസ്താവന.പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി വ്യാഴാഴ്ച യു.ഡി.എഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. ഇതിന് മുന്നോടിയായി യുവജന സംഘടനകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ബുധനാഴ്ച നടത്താനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗമാണ് ഭാവി സമര പരിപാടികള്‍ തീരുമാനിച്ചത്.