ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

216

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.അണുബാധയെ തുടര്‍ന്ന് അവര്‍ക്ക് വിവിധ തരത്തിലുള്ള ചികിത്സകള്‍ തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. ജയ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. കുറച്ച്‌ നാളുകള്‍ കൂടി അവര്‍ക്ക് ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും ബുള്ളറ്റിനില്‍ പറയുന്നു.സെപ്റ്റംബര്‍ 22ന് ആണ് ജയയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോളോ ആശുപത്രിക്ക് മുന്നില്‍ നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇപ്പോഴും കാത്ത് നില്‍ക്കുന്നത്.

NO COMMENTS

LEAVE A REPLY