ന്യൂഡല്‍ഹി: യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും പ്രതിപക്ഷ നേതാവെന്ന നിലയില്‍ തനിക്ക് തന്നെയാണെന്ന് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. നേരത്തേ ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സാധാരണ പ്രതിപക്ഷ നേതാവാണ് യുഡിഎഫ് ചെയര്‍മാനാവുക. എന്നാല്‍ ഇത്തവണ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ താനാണ് ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി ഇതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ താന്‍ തന്നെയാകും ചെയര്‍മാന്‍ സ്ഥാനം വഹിക്കുക -ചെന്നിത്തല വ്യക്തമാക്കി.