ആറു മാസത്തിനുള്ളില്‍ പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകള്‍ പൂര്‍ണ്ണമായും തകര്‍ക്കും: ഇന്ത്യ

168

ന്യുഡല്‍ഹി: പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകള്‍ പൂര്‍ണ്ണമായും തകര്‍ക്കാന്‍ ആറു മാസം വേണമെന്ന് സര്‍ക്കാരിനോട് ഇന്ത്യന്‍ സൈന്യം. ഉന്നത നേതാക്കളും സൈനീക തലവന്മാരുമായി നടത്തിയ കൂടികാഴ്ചയിലാണ് പുതിയ തീരുമാനങ്ങള്‍. പാക് അധീന കാശ്മീരിലെ ഭീകര ക്യാന്പുകളിലേയ്ക്ക് തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിയതു കൊണ്ടു മാത്രം ഭീകരരെ പൂര്‍ണ്ണമായും അമര്‍ച്ച ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ ആറു മാസം കൃത്യമായ ആസൂത്രണത്തിലൂടെയും നീക്കങ്ങളിലൂടെയയും മാത്രമേ ഭീകരരുടെ കേന്ദ്രങ്ങളും സഹായം ലഭിക്കുന്ന മാര്‍ഗ്ഗങ്ങളും പൂര്‍ണ്ണമായും നശിപ്പിക്കാന്‍ സാധിക്കൂ എന്ന് സൈന്യം വ്യക്തമാക്കുന്നു.
ബാരാമുള്ള ആക്രമണത്തിന് ശേഷം അതിര്‍ത്തി ഭീകര ക്യാന്പുകളിലേയ്ക്ക് പാകിസ്താന്‍ കൂടുതല്‍ ഭീകരരെ അയക്കുന്നതായാണ് വിവരം.പാക് അധീന കാശ്മീരില്‍ ഏകദേശം 40 ഓളം ഭീകരക്യാന്പുകള്‍ ഉള്ളതായാണ് സൈന്യത്തിന്‍റെ നിഗമനം. ഇവയെല്ലാം സൈന്യത്തിന് പെട്ടെന്ന് കടന്നു ചെല്ലാനാവാത്ത വിധം ഉള്‍പ്രദേശങ്ങളിലാണ്. എന്നാല്‍ അതിര്‍ത്തിയുമായ ഏറ്റവും അടുത്ത 50 ഓളം ചെറിയ ക്യാന്പുകളില്‍ ഇന്ത്യയിലേയ്ക്ക് കടക്കാനായി 200 തീവ്രവാദികളെ പൂര്‍ണ്ണ സജ്ജരാക്കി നിര്‍ത്തിയിട്ടുണ്ട്. ഇവയെല്ലാം പാകിസ്താന്‍ സൈന്യത്തിന്‍റെ സംരക്ഷണയിലുമാണ്.അതിനാല്‍ വിദഗ്ദ നീക്കങ്ങളിലൂടെ ഇവരെ പൂര്‍ണ്ണമായൂം ഇല്ലാതാക്കാനാണ് ഇന്ത്യയുടെ ശ്രമം.

NO COMMENTS

LEAVE A REPLY