പഞ്ചാബില്‍ പാക്ക് ബോട്ട് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി

212

അമൃത്സര്‍ • പഞ്ചാബിലെ രാവി നദിയില്‍ പാക്കിസ്ഥാന്‍ ബോട്ട് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. നദീതീരത്തുള്ള സൈനിക പോസ്റ്റിന് സമീപമാണ് ബോട്ട് കണ്ടെത്തിയത്. പിടിച്ചെടുത്ത ബോട്ട് ബിഎസ്‌എഫ് പരിശോധിക്കുന്നു.പാക്ക് ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ഉപയോഗിച്ച ബോട്ടായിരിക്കാമെന്നാണ് സംശയം. ബോട്ട് കണ്ടെത്തിയ സാഹചര്യത്തില്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. തിരച്ചിലും വ്യാപകമാക്കി. ഇന്ത്യ പാക്ക് അതിര്‍ത്തി പങ്കിടുന്ന നദിയാണ് രാവി നദി.കഴിഞ്ഞ ദിവസം ഗുജറാത്തു കടലില്‍ സുരക്ഷാ പരിശോധനയ്ക്കിടെ പാക്കിസ്ഥാനില്‍നിന്നുള്ള ബോട്ട് തീരരക്ഷാസേന പിടി കൂടിയിരുന്നു. ബോട്ടിലുണ്ടായിരുന്ന ഒന്‍പതുപേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

NO COMMENTS

LEAVE A REPLY