കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ വി.എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും തമ്മില്‍ ഏറ്റുമുട്ടല്‍

179

തിരുവനന്തപുരം • കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും തമ്മില്‍ ഏറ്റുമുട്ടല്‍. സ്വാശ്രയ പ്രശ്നത്തിലെ സമരവുമായി ബന്ധപ്പെട്ട കെപിസിസി അധ്യക്ഷന്റെ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്.സമരം വിജയിച്ചത് പാര്‍ട്ടി സംവിധാനത്തിന്റെ ശക്തികൊണ്ടാണ്. മുല്ലപ്പള്ളി വല്ലപ്പോഴും കമ്മറ്റിക്കൊക്കെ വരണം, എങ്കിലേ ഇതൊക്കെ അറിയൂ എന്നായിരുന്നു സുധീരന്റെ വാക്കുകള്‍. ഈ പരാമര്‍ശമാണ് മുല്ലപ്പള്ളി രാമചന്ദ്രനെ ചൊടിപ്പിച്ചത്. ഒന്നുപറഞ്ഞാല്‍ പത്ത് തിരിച്ചുപറയാന്‍ തനിക്കറിയാം, അത് പറയിക്കരുത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.മുല്ലപ്പള്ളിയെപോലുള്ള ഒരാളെ ചെയര്‍മാനാക്കി കേന്ദ്ര തിരഞ്ഞെടുപ്പുസമിതി എങ്ങനെ മുന്നോട്ടുപോകുമെന്നായി സുധീരന്‍. തന്റെ ജോലി താന്‍ ഡല്‍ഹിയില്‍ ചെയ്യുന്നുണ്ടെന്നും അത് അവിടെ അറിയാമെന്നും മുല്ലപ്പള്ളി തിരിച്ചടിച്ചു. തന്റെ ജോലിക്ക് സുധീരന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട എന്നുംകൂടി പറഞ്ഞാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അവസാനിപ്പിച്ചത്.
ഇരുവരും തമ്മിലുള്ള വാക്കേറ്റം ഒഴിച്ചുനിര്‍ത്തിയാല്‍ പൊതുവില്‍ സ്വാശ്രയസമരം നല്‍കിയ യോജിപ്പിലും ഊര്‍ജത്തിലുമായിരുന്നു രാഷ്ട്രീയകാര്യസമിതി യോഗം നടന്നത്.

NO COMMENTS

LEAVE A REPLY