ഡോണള്‍‍ഡ് ട്രംപിന്‍റെ ട്രംപ് ഫൗണ്ടേഷന് ന്യൂയോര്‍ക്കില്‍ നിരോധനം

158

വാഷിങ്ടണ്‍ • യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍‍ഡ് ട്രംപിനു വീണ്ടും തിരിച്ചടി. ട്രംപിന്റെ സന്നദ്ധസംഘടനയോടു ന്യൂയോര്‍ക്കില്‍ പണം പിരിക്കരുതെന്ന് അറ്റോണി ജനറല്‍ കര്‍ശന നിര്‍ദേശം നല്‍കി. 18 വര്‍ഷമായി ട്രംപ് നികുതി വെട്ടിപ്പുനടത്തിയെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ വെളിപ്പെടുത്തലുണ്ടാക്കിയ ക്ഷീണം മാറ്റാനുള്ള കഠിനശ്രമങ്ങള്‍ക്കിടെ പുതിയ ഉത്തരവ് ട്രംപിന്റെ പ്രചാരണത്തിനു വലിയ ആഘാതമാണ്.ഡോണള്‍ഡ് ജെ.ട്രംപ് ഫൗണ്ടേഷന്‍ എന്ന സംഘടനയാണു ട്രംപിനായി ധനസമാഹരണം നടത്തിയിരുന്നത്. പുറത്തുനിന്നുള്ള ധനസഹായം സ്വീകരിക്കുന്നതു സംബന്ധിച്ച അനുമതികള്‍ ഇല്ലാതെയാണു ഫൗണ്ടേഷന്‍ പണം പിരിക്കുന്നതെന്നാണ് ആരോപണം.ട്രംപിന്റെ ബിസിനസ് സാമ്രാജ്യവുമായി ബന്ധപ്പെട്ട കേസുകള്‍ക്കായി ഫൗണ്ടേഷന്റെ പണം ഉപയോഗിക്കുന്നതായും ആരോപണമുണ്ട്.എന്നാല്‍, ആരോപണവും നടപടിയും രാഷ്ട്രീയ പ്രേരിതമാണെന്നും ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ എറിക് ഷനൈയ്ഡര്‍മന്‍ ഡമോക്രാറ്റുകാരനാണെന്നും ട്രംപിന്റെ വക്താക്കള്‍ പറഞ്ഞു. ഇതേസമയം, 18 വര്‍ഷം നികുതിവെട്ടിപ്പു നടത്തിയെന്ന ആരോപണവും ട്രംപ് നിഷേധിച്ചു. രാജ്യത്തെ നികുതിനിയമങ്ങള്‍ സമര്‍ഥമായി ഉപയോഗിക്കുകയാണു താന്‍ ചെയ്തതെന്നാണു ട്രംപിന്റെ വ്യാഖ്യാനം.

NO COMMENTS

LEAVE A REPLY