ജിസാറ്റ് – 18 ഉപഗ്രഹം ബുധനാഴ്ച പുലര്‍ച്ചെ വിക്ഷേപിക്കും

186

കയെനി: ഫ്രഞ്ച് ഗയാനയില്‍ ഐ.എസ്.ആര്‍.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപണത്തിന് തയാറെടുക്കുന്നു. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയ്ക്കാണ് 3404 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് – 18 ഉപഗ്രഹം വിക്ഷേപിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിപ്പമേറിയ, യൂറോപ്യന്‍ ഉപഗ്രഹവിക്ഷേപണ വാഹിനിയായ ഏരിയാന്‍ – 5 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. ഓസ്ട്രേലിയന്‍ നാഷണല്‍ ബ്രോഡ്ബാന്റ് നെറ്റ് വര്‍ക്കിനുവേണ്ടി മറ്റൊരു ഉപഗ്രഹവിക്ഷേപണവും ഇതോടൊപ്പം നടക്കും.

NO COMMENTS

LEAVE A REPLY