അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും സേന സാന്നിധ്യം ഇന്ത്യ വര്‍ധിപ്പിച്ചു.വടക്കേ ഇന്ത്യയിലെ വിവിധ യൂണിറ്റുകളില്‍ നിന്ന് കൂടുതല്‍ പേരെ അതിര്‍ത്തി മേഖലകളില്‍ നിയോഗിച്ചു. അഫ്ഗാന്‍ അതിര്‍ത്തിയിലെ സൈനികരെ പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തികളിലേക്ക് അയച്ചു എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ കാവല്‍ ശക്തമാക്കിയത്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രംസിംഗെയുമായി ദില്ലിയില്‍ കൂടിക്കാഴ്ച്ച നടത്തും. സാര്‍ക് ഉച്ചകോടി മാറ്റിവയ്‌ക്കേണ്ട സാഹചര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും.