സ്വാശ്രയ പ്രശ്നത്തില്‍ യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാര സമരം നിര്‍ത്തുന്നു. യുഡിഎഫ് യോഗത്തിലാണ് തീരുമാനം. സമരം സഭയ്ക്കു പുറത്തേയ്ക്കു വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഏഴ് ദിവസത്തെ നിരാഹാരത്തിന് ഒടുവില്‍ ആരോഗ്യസ്ഥിതി മോശമായ ഹൈബി ഈഡനെയും ഷാഫി പറമ്ബിലിനെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എംഎല്‍എമാരായ വി ടി ബല്‍റാം, റോജി ജോണ്‍ എന്നിവരാണ് സഭാകവാടത്തില്‍ ഇന്ന് നിരാഹാരം കിടക്കുന്നത്.