തിരുവനന്തപുരം : നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ശ്രവണ വൈകല്യം നേരിടുന്നവര്‍ക്കായി സൈന്‍ ലാംഗ്വേജ് ടീച്ചര്‍ തസ്തിക സംവരണം ചെയ്തിരിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഇന്ത്യന്‍ സൈന്‍ ലാംഗ്വേജില്‍ എ, ബി, സി ലെവല്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. സൈന്‍ ലാംഗ്വേജ് അധ്യാപനത്തില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കേണ്ട വിധത്തിനും നിഷിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.nish.ac.in/others/career സന്ദര്‍ശിക്കുക.