കോഴിക്കോട്: കണ്ണൂര്‍ കനകമലയില്‍നിന്ന് എന്‍.ഐ.എ. പിടികൂടിയ ഐ.എസ്. തീവ്രവാദികളുടെ സുഹൃത്തുക്കളെ അന്വേഷണസംഘം ചോദ്യംചെയ്യും. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണവിഭാഗങ്ങളുടെ നിരീക്ഷണത്തിലുള്ള ഇവരെ ചോദ്യംചെയ്യുന്നതിലൂടെ കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഐ.എസിനെ തള്ളിപ്പറയാത്ത ചില തീവ്ര ഇസ്ലാമിക സംഘടനാനേതാക്കളെക്കുറിച്ചും അന്വേഷണം നടക്കുന്നു.മഞ്ചേരി കേന്ദ്രീകരിച്ചു മതപരിവര്‍ത്തനം നടത്തുന്ന ഒരു സ്ഥാപനവും രഹസ്യാന്വേഷണവിഭാഗങ്ങളുടെ നിരീക്ഷണത്തിലാണ്. എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള ആറുപേരെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെത്തിച്ചു തെളിവെടുക്കും. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതിനാല്‍ പ്രതികളുടെ ചിത്രം പുറത്തുവരാതിരിക്കാന്‍ അന്വേഷണസംഘം ജാഗ്രത പുലര്‍ത്തുന്നു.ഐ.എസിന്‍റെ കേരളഘടകമായ അന്‍സാറുല്‍ ഖിലാഫയുടെ ചില പ്രവര്‍ത്തകര്‍ വിദേശത്തേക്കു കടന്നതായാണു സൂചന. ഇവരെക്കുറിച്ച് അന്വേഷണസംഘത്തിനു കൃത്യമായ വിവരം ലഭിച്ചു. ഐ.എസിന്‍റെ കേരളത്തിലെ ഓപ്പറേഷന്‍സ് മേധാവി കണ്ണൂര്‍ ചൊ€ി അണിയാരത്ത് മദീനമഹലില്‍ മന്‍സീദ് (30) പിടിയിലായിട്ടും സാമൂഹികമാധ്യമങ്ങളില്‍ സംഘടനയുടെ ആശയപ്രചാരണം സജീവമാണ്. ഇതിനു ചുക്കാന്‍ പിടിക്കുന്നവരെക്കുറിച്ചും അന്വേഷണസംഘത്തിനു വിവരങ്ങള്‍ ലഭിച്ചു. ‘മുഹാജിറുന്‍ 2016’ എന്നത് ഐ.എസിന്‍റെ മലയാളം ബ്ലോഗാണെന്ന് എന്‍.ഐ.എ. സ്ഥിരീകരിച്ചു.കനകമലയില്‍നിന്ന് ഐ.എസ്. അനുഭാവികളെ പിടികൂടുന്നതിനു തലേന്നും ഈ ബ്ലോഗില്‍ ജിഹാദ് (വിശുദ്ധയുദ്ധം) ആഹ്വാനമുണ്ടായിരുന്നു. കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍നിന്ന് 21 പേര്‍ ഐ.എസില്‍ ചേര്‍ന്നതിനേത്തുടര്‍ന്നു മലയാളം ബ്ലോഗ് രഹസ്യാന്വേഷണവിഭാഗം പൂട്ടിച്ചിരുന്നു. പിന്നീടു പേരില്‍ ചെറിയ മാറ്റം വരുത്തി ബ്ലോഗ് പുനരാരംഭിച്ചു. വ്യാജ പ്രൊെഫെലുകളില്‍ ഐ.എസ്. ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെക്കുറിച്ചു വിവരങ്ങള്‍ നല്‍കാന്‍ ഫെയ്സ്ബുക്, ഗൂഗിള്‍ അധികൃതരോട് എന്‍.ഐ.എ. ആവശ്യപ്പെട്ടിട്ടുണ്ട്.