ന്യുഡല്‍ഹി: സംസ്ഥാനത്തെ കോടതികളില്‍ നേരിടുന്ന മാധ്യമ വിലക്ക് ഹൈക്കോടതിയില്‍ പരിഹരിക്കാവുന്ന പ്രശ്നമാണെന്ന് സുപ്രീം കോടതി. മാധ്യമവിലക്കിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യൂ.ജെ) സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. എന്നാല്‍ ഹൈക്കോടതിയില്‍ അഭിഭാഷകര്‍ സഹകരിക്കുന്നില്ലെന്നും അതിനാല്‍ നീതി ലഭിക്കുന്നില്ലെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ച കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചു.പൂജാ അവധിക്കു ശേഷം കോടതി ചേരുന്പോഴായിരിക്കും വാദം നടക്കുക. ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ചിലാണ് ഹര്‍ജി പരിഗണിക്കുക.