ന്യൂഡല്‍ഹി• ഉറി, പഠാന്‍കോട്ട് ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആഭ്യന്തര കാര്യങ്ങള്‍ സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചര്‍ച്ചചെയ്തു.രാജ്യാന്തര അതിര്‍ത്തിയില്‍ സൈനിക നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു സ്വീകരിച്ചിരിക്കുന്ന നടപടികള്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സമിതി ചോദിച്ചറിഞ്ഞു. ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സുരക്ഷാ നടപടികള്‍ വിശദീകരിച്ചു. 24 മണിക്കൂറും നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അതിര്‍ത്തി സംരക്ഷണസേനയും സൈന്യവും സംയുക്തമായാണു നീക്കങ്ങളെന്നും അവര്‍ എംപിമാരുടെ സംഘത്തെ അറിയിച്ചു.