കാഞ്ചീപുരം∙ ജിഷ വധക്കേസിൽ കേരള പൊലീസ് കാഞ്ചീപുരത്തെത്തി തെളിവെടുപ്പു നടത്തി. അമീറുൽ ജോലി ചെയ്തിരുന്ന കൊറിയൻ കമ്പനിയിലായിരുന്നു തെളിവെടുപ്പ്. ഡോങ്സെങ് കമ്പനി എച്ച്ആർ മാനേജരുടെ മൊഴി രേഖപ്പെടുത്തി.കഴിഞ്ഞ ദിവസമാണ് പ്രതി അമീറുൽ ഇസ്‌ലാമിനെ കേരള പൊലീസ് കാഞ്ചീപുരത്തുനിന്ന് പിടികൂടിയത്. ഇവിടെ കൊറിയൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. പെരുമ്പാവൂരിൽ ജോലി ചെയ്തിരുന്ന അമീറുൽ കൊലപാതകത്തിനുശേഷം സ്വദേശമായ അസമിലെത്തുകയും പിന്നീട് കാഞ്ചിപുരത്തെത്തി ജോലിയിൽ പ്രവേശിക്കുകയുമായിരുന്നു. ഫോണിന്റെ ഐഎംഇഐ നമ്പർ പിന്തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.