വാഷിംഗ്ടണ്‍: പാകിസ്താനെ ഭീകരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ശ്രമത്തെ പിന്തുണയ്ക്കില്ലെന്ന് അമേരിക്ക. എന്നാല്‍ ഇന്ത്യക്ക് ഭീഷണിയായ തീവ്രവാദികള്‍ പാകിസ്താനെ സുരക്ഷിത താവളമാക്കുന്ന നടപടികളെ എതിര്‍ക്കുമെന്നും അമേരിക്കന്‍ പ്രതിരോധ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി.കശ്മീര്‍ പ്രശ്നവും അടുത്തിടെയുണ്ടായ സംഘര്‍ഷവും ലഘൂകരിക്കാന്‍ ഇന്ത്യയും പാകിസ്താനും അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍ നടത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ആണവായുധങ്ങള്‍ ഒരിക്കലും തീവ്രവാദികളിലേക്കെത്താതിരിക്കാനുള്ള നടപടികള്‍ പാകിസ്താന്‍ സ്വീകരിക്കുമെന്നും കിര്‍ബി പ്രത്യാശ പ്രകടിപ്പിച്ചു.