യുപിഎ ഭരണകാലത്തു നാലു തവണ നിയന്ത്രണരേഖയ്ക്കപ്പുറം കടന്നു ഭീകരരുടെ താവളങ്ങള്‍ തകര്‍ത്തു : ശരദ് പവാര്‍

187

നാഗ്പുര്‍ • യുപിഎ ഭരണകാലത്തു നാലു തവണ നിയന്ത്രണരേഖയ്ക്കപ്പുറം കടന്നു ഭീകരരുടെ താവളങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നും എന്നാല്‍ പരസ്യ പ്രചാരണത്തിന് അത് ഉപയോഗിച്ചിട്ടില്ലെന്നും മുന്‍ പ്രതിരോധമന്ത്രി കൂടിയായ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. പൊങ്ങച്ചം പറയാനായിരുന്നില്ല അന്നത്തെ സര്‍ക്കാര്‍, ഭീകരകേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഈയിടെ നിയന്ത്രണരേഖയ്ക്കപ്പുറം ഭീകരരുടെ താവളങ്ങള്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പവാര്‍ അഭിനന്ദിച്ചെങ്കിലും സൈന്യത്തെ ഉപയോഗിച്ചുള്ള പരസ്യപ്രചാരണം ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY