പാലക്കാട് • വാളയാര്‍ ചെക്പോസ്റ്റിനു സമീപത്തുനിന്ന് ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന ആറ് നക്ഷത്ര ആമകളെ വനം ഫ്ലൈയിങ് സ്ക്വാഡ് പിടികൂടി. കടത്തുമായി ബന്ധപ്പെട്ട അഞ്ചുപേരെ അറസ്റ്റുചെയ്തു. വാനില്‍ കടത്തികൊണ്ടുവരികയായിരുന്ന ആമകളെ വാളയാര്‍ റയില്‍വേ സ്റ്റേഷന് റേഡിനുസമീപത്തുവച്ചാണ് പിടികൂടിയത്. പിടിയിലായവരില്‍ മൂന്നുപേര്‍ തമിഴ്നാട് സ്വദേശികളായ മലയാളികളും രണ്ടുപേര്‍ തമിഴരുമാണ്.തിരുവാഴിയോടെ സ്വദേശി ജി.വിനോദ്, ചെര്‍പ്പുളശേരി സ്വദേശി അഷറഫ്(35), തിരൂര്‍ സ്വദേശി മൊയ്തീന്‍കുട്ടി( 63), കോയമ്ബത്തൂര്‍ മേട്ടുപാളയം സ്വദേശി ശക്തിവേല്‍ (45), ദിണ്ടിക്കല്‍ സ്വദേശിയും വാന്‍ ഡ്രൈവറുമായ മണിവരശു(25) എന്നിവരെയാണ് അറസ്റ്റുചെയ്തത്.ആമകളെ ട്രാവല്‍ ബാഗിനുള്ളിലാക്കി വിനോദിന്റെ മടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ആമകളെ മേട്ടുപ്പാളയത്തുനിന്ന് ചെര്പ്പുളശേരിയിലേക്കു കൊണ്ടുപോകുകയായിരുന്നു.ഇവയ്ക്ക് രാജ്യാന്തര വിപണിയില്‍ 1.30 കോടി രൂപ വിലവരുമെന്ന് വനം അധികൃതര്‍ പറയുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. നക്ഷത്ര ആമകളെ കടത്തുന്ന വലിയ സംഘത്തിലെ കാരിയേഴ്സാണ് ഇവരെന്നാണു സംശയം.