കോട്ടയം• പകല്‍ ചെങ്കൊടി പിടിക്കുന്നവര്‍ രാത്രിയില്‍ െഎഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) തീവ്രവാദികളായി മാറുന്നുവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. തീവ്രവാദികളുമായി സിപിഎം സന്ധിചെയ്യുന്നതിന്റെ തെളിവാണു പാര്‍ട്ടി ശക്തികേന്ദ്രമായ കണ്ണൂര്‍ കനകമലയില്‍ നിന്നു തീവ്രവാദികള്‍ അറസ്റ്റിലായ സംഭവം. ഇതിനു സിപിഎം മറുപടി പറയണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടു ദുരൂഹമാണ്. തീവ്രവാദികളെ വെളളപൂശാനാണു സിപിഎം ശ്രമിക്കുന്നത്.
മത തീവ്രവാദ ശക്തികള്‍ക്കു മാര്‍ക്സിസ്റ്റ് കേന്ദ്രത്തില്‍ ഒളിത്താവളമുണ്ടായതു നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച സഹായത്തിനു പ്രത്യുപകാരമായാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
സിപിഎം തീവ്രവാദികള്‍ക്കു സഹായം ചെയ്യുന്നത് സ്വയം കുഴിതോണ്ടുന്നതിനു തുല്യമാണെന്നും എം.ടി.രമേശ് പറഞ്ഞു. എന്‍ഡിഎ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഭീകരവാദ വിരുദ്ധ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.