ആലപ്പുഴ• സംസ്ഥാനത്തെ സ്വാശ്രയ കോളജുകള്‍ മുഴുവന്‍ പൂട്ടണമെന്നു മന്ത്രി ജി.സുധാകരന് പറഞ്ഞു. സര്‍ക്കാര്‍ കോളജുകളിലോ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ് ഇൗടാക്കുന്ന കോളജുകളിലോ വിദ്യാര്‍ഥികളെ വിടാന്‍ മാതാപിതാക്കള്‍ തയാറാകണം. സര്‍ക്കാര്‍ കോളജുകളുടെ സ്ഥിതി മെച്ചപ്പെടുത്താനും മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ മേഖലയില്‍ ആരംഭിക്കാനും മുന്‍ സര്‍ക്കാരുകളൊന്നും വേണ്ടരീതിയില്‍ ശ്രമിച്ചിട്ടില്ലെന്നും സുധാകരന് പറഞ്ഞു.