ന്യൂഡല്‍ഹി: പറമ്പിക്കുളം – ആളിയാര്‍ ജലവിതരണ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന കേരളത്തിന്‍റെ ആവശ്യം തമിഴ്നാട് തള്ളി. ഒക്ടോബര്‍ 21-ന് യോഗം ചേരണമെന്ന ആവശ്യമാണ് തള്ളിയത്. കേരളം വിളിച്ച സംയുക്ത ജലക്രമീകരണ യോഗത്തില്‍ പങ്കെടുക്കില്ല എന്ന് തമിഴ്നാട് അധികൃതര്‍ അറിയിച്ചു.പറമ്പിക്കുളം – ആളിയാര്‍ കരാര്‍ പ്രകാരം അനുവദിച്ചിരിക്കുന്ന ജലം കേരളത്തിന് ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നേരത്ത കേന്ദ്രത്തിന് കത്തയച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരം, കേന്ദ്രജലവിഭവമന്ത്രി ഉമാഭാരതിക്കും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി എടപ്പടി കെ.പളനിസ്വാമിക്കുമാണ് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് കത്തയച്ചത്.