ലണ്ടന്‍ • ബ്രിട്ടനിലെ ഗ്ലാമര്‍ മോഡല്‍ കിംബര്‍ലീ മൈനേഴ്സ് (27) ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റു (ഐഎസ്)മായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചതിന് അറസ്റ്റില്‍. ഐഎസ് ഭീകരരുമായി സമൂഹമാധ്യമങ്ങള്‍ വഴി നിരന്തരം ബന്ധപ്പെട്ടിരുന്ന കിംബര്‍ലീ ബ്രിട്ടിഷ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീടു ജാമ്യത്തില്‍ വിട്ടയച്ചു. ദ് സണ്‍ മാഗസിന്റെ കവര്‍ചിത്രമായി മേല്‍വസ്ത്രമില്ലാതെ പ്രത്യക്ഷപ്പെട്ട മോഡലായ കിംബര്ലീയുടെ വെസ്റ്റ് യോര്‍ക്ഷറിലെ ബ്രാഡ്ഫോഡിലുള്ള വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. ഐഷ ലോറന് അല്‍ ബ്രിട്ടാനിയ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കിംബര്‍ലീ തോക്കും മറ്റ് ആയുധങ്ങളും സഹിതമുള്ള ഒട്ടേറെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍, തനിക്കു ഭീകരപ്രസ്ഥാനങ്ങളുമായി ബന്ധമില്ലെന്നും സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടാറില്ലെന്നുമാണു കിംബര്ലീയുടെ പ്രതികരണം.