പെരുമ്പാവൂരില്‍ വിജിലൻസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് കവര്‍ച്ച നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍

216

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ വിജിലൻസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് കവര്‍ച്ച നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. മുൻ പൊലീസ് ഉദ്യോഗസ്ഥൻ രഞ്ജനാണ് പെരുമ്പാവൂരില്‍ പൊലീസിൻറെ പിടിയിലായത്.കഴിഞ്ഞ ജുലായിലാണ് പെരുമ്പാവൂരിലെ സിദ്ദിഖിൻറെ വീട്ടില്‍ വിജിലസ് ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയ രഞ്ജൻ സ്വര്‍ണാഭരണങ്ങളും പണവും ഉള്‍പ്പെടെ ലക്ഷകണക്കിന് രൂപയുടെ വസ്തുക്കള്‍ കവര്‍ന്നെടുത്തത്. കുടുംബനാഥൻ ഇല്ലാത്ത സമയം നോക്കിയെത്തിയ രഞ്ജൻ വീട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അകത്ത് കയറിയത്. കവര്‍ച്ചയ്ക്കു ശേഷം ഒളിവില്‍ പോയ പ്രതിയെ മാസങ്ങള്‍ നീണ്ട തെരച്ചിലൊടുവില്‍ തിരുവനന്തപുരത്ത് നിന്നാണ് പെരുമ്പാവൂര്‍ ഡിവൈഎസ്‍പിയും സംഘവും പിടികൂടിയത്.1988ല്‍ പൊലീസില്‍ കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ച രഞ്ജനെ അസിസ്റ്റ് സബ് ഇൻസ്പെക്ചടറായിരിക്കെയാണ് സ്വഭാവദൂഷ്യത്തിൻറെ പേരില്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടത്.പിന്നീട് കുടുംബസമേതം കോട്ടയം ചിങ്ങവനത്തായിരുന്നു താമസം.

NO COMMENTS

LEAVE A REPLY