ചങ്ങനാശേരി • ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ യുവനേതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ പഞ്ചായത്തംഗം ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍. തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റ് കുന്നുംപുറം മുരിങ്ങവന മനു മാത്യു (33) ഞായറാഴ്ച രാത്രിയില്‍ പെരുന്ന സ്റ്റാന്‍ഡിലാണു കുത്തേറ്റു മരിച്ചത്.യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും തൃക്കൊടിത്താനം പഞ്ചായത്തംഗവുമായ നിധിന് മുന്‍ വൈരാഗ്യത്തെ തുടര്‍ന്നു ഗുണ്ടാസംഘത്തിന്റെ സഹായത്തോടെ കൊലപാതകം നടത്തിയതാണെന്നു പൊലീസ് പറഞ്ഞു.പെരുന്ന ഫാത്തിമാപുരം വെട്ടുകുഴി സിജോ സെബാസ്റ്റ്യന്‍ (22), തൃക്കൊടിത്താനം കോട്ടമുറി ആലുംമൂട്ടില്‍ നിധിന് ജോസഫ് (നിധിന് ആലുംമൂട്ടില്‍-29), പായിപ്പാട് നാലുകോടി കൊല്ലാപുരം കടുത്താനം കെ.എസ്.അര്ജുന് (22), തൃക്കൊടിത്താനം ചക്രാത്തിക്കുന്നു ചെറുവേലിപ്പറമ്ബില് സൂരജ് സോമന് (26), ചെത്തിപ്പുഴ വേരൂര്‍ കുരിശുമ്മൂട് അറയ്ക്കല്‍ ബിനു സിബിച്ചന് (23), ഫാത്തിമാപുരം മഠത്തില്‍പറമ്ബില്‍ വാടകയ്ക്കു താമസിക്കുന്ന വേളൂര്‍ കാരാപ്പുഴ തിരുവാതുക്കല്‍ വാഴയില്‍ ഷെമീര്‍ ഹുസൈന് (29) എന്നിവരെയാണു ഡിവൈഎസ്പി വി.അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കത്തിയും രണ്ടു ജീപ്പുകളും നാല് ഇരുചക്ര വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.