തമിഴ്നാട്ടില്‍ ബസിനുള്ളില്‍ യാത്രക്കാരന്‍ വെടിയേറ്റു മരിച്ചു

168

ചെന്നൈ: ബസില്‍ യാത്ര ചെയ്യുന്നതിനിടെ യാത്രക്കാരന്‍ വെടിയേറ്റു മരിച്ചു. തമിഴ്നാട്ടിലെ മധുരയ്ക്ക് സമീപം സത്തൂരിലാണ് സംഭവം. യുവാവിനെ വെടിവച്ച രണ്ട് അക്രമികള്‍ ഓടിരക്ഷപ്പെട്ടു.ഇന്നു രാവിലെയായിരുന്നു സംഭവം. കോവില്‍പെട്ടി സ്വദേശി കറുപ്പുസാമിയാണ് കൊല്ലപ്പെട്ടത്. കൊലയാളികള്‍ കറുപ്പുസാമിയെ ലക്ഷ്യമാക്കി നേരത്തെ ബസില്‍ കയറിയിരിക്കാമെന്നും സത്തൂരില്‍ എത്തിയപ്പോള്‍ വെടിവച്ച ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് സംശയിക്കുന്നു.

NO COMMENTS

LEAVE A REPLY