സ്വര്‍ണവില പവന് 22,560 രൂപ

175

കൊച്ചി: സ്വര്‍ണ വില താഴ്ന്ന നിലവാരത്തില്‍ തുടരുന്നു. 22,560 രൂപയാണ് പവന്. ഗ്രാമിന് 2820 രൂപയും.10 ദിവസത്തിനിടെ 560 രൂപയുടെ കുറവാണുണ്ടായത്. കഴിഞ്ഞ ജൂലായിലാണ് ഈ നിലവാരമുണ്ടായിരുന്നത്.ആഗോള വിപണിയിലെ വിലയിടിവാണ് ഇവിടെയും പ്രതിഫലിച്ചത്. ഒക്ടോബര്‍ മാസം തുടക്കത്തില്‍ സ്വര്‍ണവില പവന് 23,120 രൂപയില്‍ താഴെ പോയിരുന്നില്ല.
എന്നാല്‍, ഒക്ടോബര്‍ ഏഴിന് 22,480 നിലവാരത്തിലേയ്ക്ക് പവന്‍ വില ഇടിയുകയായിരുന്നു. കഴിഞ്ഞ മാസം പവന് 23,480 രൂപ വരെ എത്തിയിരുന്നു.

NO COMMENTS

LEAVE A REPLY