തിരുവനന്തപുരം:സിറിയന്‍ ഓര്‍ത്തഡോക്സ് സഭാതലവന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു നേരെ സിറിയയിലെ ജന്മനാട്ടില് നടന്ന ചാവേറാക്രമണത്തെ മുഖ്യമന്ത്രി അപലപിച്ചു. ബാവയ്ക്ക് പരിക്കില്ല എന്നറിയുന്നത് ആശ്വാസകരമാണ്. ബാവയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന മുഴുവന്‍ പേരുടെയും ഉത്കണ്ഠയിലും ആശങ്കയിലും പങ്ക് ചേരുന്നു. അത്യന്തം ദുഖകരമാണ് സിറിയയില്‍ ഉണ്ടായ അനിഷ്ട സംഭവമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.