നിയമനങ്ങളിലെ സ്വജനപക്ഷപാതം തടയുന്നതിനായി നിയമനിര്‍മാണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു : പിണറായി വിജയന്‍

174

തിരുവനന്തപുരം• നിയമനങ്ങളിലെ സ്വജനപക്ഷപാതം തടയുന്നതിനായി നിയമനിര്‍മാണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിയമനങ്ങളെ സംബന്ധിച്ച്‌ ഉയര്‍ന്നുവന്ന ആക്ഷേപങ്ങളെക്കുറിച്ചു പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബന്ധുനിയമനങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായയ്ക്കു മങ്ങലേല്‍പ്പിച്ച സാഹചര്യത്തിലാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം ഈ തിരുമാനത്തിലെത്തിയത്.
മാനേജിങ് ഡയറക്ടര്‍ / ജനറല്‍ മാനേജര്‍ തസ്തികകളിലെ നിയമനങ്ങള്‍ക്കു വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാണ്. ദേശീയതലത്തിലടക്കമുള്ള സാങ്കേതിക വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന ഒരു സമിതിയെ നിയോഗിച്ചുകൊണ്ടായിരിക്കും ഇനിമുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്കു തിരഞ്ഞെടുപ്പു നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY