വിദ്യാഭ്യാസ മേഖലയിലെ കാവിവത്ക്കരണം നടപ്പാക്കും: കേന്ദ്ര മാനവശേഷി സഹമന്ത്രി

631

ന്യുഡല്‍ഹി: രാജത്തെ വിദ്യാഭ്യാസ മേഖലയില്‍ കാവിവത്ക്കരണം നല്ലതാണെങ്കില്‍ അത് നടക്കുമെന്ന് മാനവവിഭവശേഷി സഹമന്ത്രി റാംശങ്കര്‍ ഖതേരിയ. രാജ്യവും വിദ്യഭ്യാസ മേഖലയും കാവിവല്‍ക്കരിക്കപ്പെട്ടേക്കാം. കാവിവല്‍ക്കരണം അല്ലെങ്കില്‍ സംഘവാദമെന്ന പ്രത്യയശാസ്ത്രം രാജ്യത്തിന് ഗുണം ചെയ്യുന്നുവെങ്കില്‍ എന്തായാലും അത് സംഭവിച്ചിരിക്കും-ഖതേരിയ പറയുന്നു. ലഖ്നൗ സര്‍വകലാശാലയിലെ ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് മന്ത്രിയുടെ പരാമര്‍ശം.
രാജ്യത്തിന്റെ ചരിത്രം ചില വ്യക്തികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വളച്ചൊടിച്ചു വച്ചിരിക്കുന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ നിര്‍ഭാഗ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ നമ്മുടെ നാടിന്റെ യശസുയര്‍ത്തുന്ന കാര്യങ്ങള്‍, ജനങ്ങള്‍ക്ക് താല്‍പര്യമുള്ള കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കേണ്ടതും സിലബസിന്റെ ഭാഗമാക്കിമാറ്റേണ്ടതും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ മഹാറാണ പ്രതാപിനെയും ശിവജിയെയും കുറിച്ച് വായിച്ചിട്ടില്ലെങ്കില്‍ പിന്നെ ചെങ്കിസ് ഖാനെക്കുറിച്ച് വായിക്കുമോ എന്നും മന്ത്രി ചോദിച്ചു.

NO COMMENTS

LEAVE A REPLY